തിരുവോണം വരവായി

ചെമ്പാവിൻ പാടം പൂത്തുലഞ്ഞു 
ചിങ്ങനിലാവ് പരന്നു മനസ്സിൻ 
ചില്ലകളിൽ നിന്നോർമ്മകൾ 
ചിക്ക് യെന്ന് തിരുവോണം വരവായി 

അത്ത പത്തോണത്തിൻ ഉത്സവം 
ആർപ്പുവിളിയോടെ ഓടി വരവായി 
തുമ്പകൾ പൂത്തൂ തുമ്പികൾ പാറി
തുയിലുണർന്നു കുയിൽ പാട്ടുകളാൽ

പുത്തൻ ചേലഉടുത്തു മാനം 
പുതിയ പ്രതീക്ഷകൾ പൂവണിഞ്ഞു 
പുലരുവോളം ഓണപ്പാട്ടുപാടിയാടി 
പൊന്നിൻ ചിങ്ങ തിരുവാതിര മുറ്റം 

അങ്ങകലെ നിന്നും വന്നു ആഘോഷം 
അരികത്തഞ്ഞു അമ്മതൻ സന്തോഷം 
അരുമക്കിടാങ്ങളുടെ കളി ചിരി മുഴങ്ങി 
അരയാലിലകൾ ആടി രസിച്ചു 
തിരുവോണം വരവായി 

ജീ ആർ കവിയൂർ
15 07 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “