ഇന്നും ഉണരുന്നു...

ഇന്നും ഉണരുന്നു...

മിഴികളിൽ നനവേറുന്നു
ഓർമ്മകളുടെ ഒളിച്ചു കളി
ഹൃദയത്തിൻ ഇടം നേടിയത്
മറക്കുവാനാവുന്നില്ലല്ലോ

നിദ്രാവഹീനമം രാവുകൾ
വെക്‌തമാകാത ചിന്തകൾ 
അടയാത്ത കണ്ണുകളിൽ
നിഴൽ പരത്തുന്നു നിലാവ്

കഴിഞ്ഞ കാലങ്ങളുടെ 
കണക്കുകളെത്രയും 
മനസിലാകാതെ ജീവിക്കുന്നു
പൂർണമാവത്ത മോഹവും പേറി

പുഞ്ചിരിക്കാൻ മറന്നിരിക്കുന്നു
മനസ്സ് തേങ്ങി കൊണ്ടിരുന്നു
ഓർമ്മകളുടെ ശേഷിപ്പുകൾ 
ജീവിക്കാനും മരിക്കാനും 
അനുവദിക്കുന്നില്ല

മൗനമാർന്ന നിമിഷങ്ങൾ
തേടികൊണ്ടിരുന്നു നിന്നെ
മറവുടെയും ഓർമ്മകളുടെ
ഇടയിൽ പെട്ട് വീർപ്പുമുട്ടി

ഇപ്പോഴും ഹൃദയത്തിൻ
കോണിൽ നിനക്കായ്
ഇടം കാണുന്നു അല്ലയോ
പ്രണയമേ നിനക്കായിന്നും

ജീ ആർ കവിയൂർ
14 07 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “