രാമൻ്റെ വനവാസം: ഭരതൻ്റെ ചിന്തകൾ

രാമൻ്റെ വനവാസം: 
ഭരതൻ്റെ ചിന്തകൾ

രാമനില്ലാത്ത അയോദ്ധ്യ വിജനമല്ലോ
ഒരോ തെരുവും മൂലയും
വിജനമായ് കാണുന്നു

രാമനില്ലാതെ ഈ സിംഹാസനവും ശൂന്യമാണ്,
ജേഷ്ഠനില്ലാതെ മമ മനസ്സിൽ അസ്വസ്ഥതയും

അവരെങ്ങനെ കാട്ടിൽ ജീവിച്ചീടും
രാമരൂപം മാത്രമെൻ്റെ കണ്ണിൽ ശേഷിക്കുന്നു .

മൂവർതൻ കാലൊച്ചകൾ കേൾക്കാൻ കൊതിക്കുന്നു ഞാൻ.
മൂവരേയുമോർത്ത് കണ്ണീർ
പൊഴിക്കുന്നു ഞാൻ..

പതിനാലു വർഷങ്ങളെങ്ങനെ 
കടന്നുപോകും
ചിന്തിക്കെയെന്നിൽ
ഭയമേറിടുന്നു
രാമനെയിന്നും കാത്തിരിക്കുന്നു.

രാമൻ മടങ്ങിവരുമയോദ്ധ്യ
വീണ്ടും പുഞ്ചിരിക്കും
നഗരം മുഴുവൻ ദീപം 
കൊളത്തി സ്വീകരിക്കും

 രാമനില്ലാതെ ഈ ജീവിതം അപൂർണ്ണമാണെന്ന് തോന്നുന്നു.
 അവരില്ലാതെ, എല്ലാ സന്തോഷവും അപൂർണ്ണമാണെന്ന് തോന്നുന്നു.

 രാമനില്ലാത്തയീ ഭരണം തൃപ്തമാകില്ല.
ഈ ഹൃദയമെപ്പോഴും
അനുതപിക്കും കരഞ്ഞിടും..

 ദൈവമേ അപേക്ഷിക്കുന്നു
രാമനുടൻ മടങ്ങിവരേണം
ഭരതൻ്റെ ജീവിതത്തിൽ
സന്തോഷം പൂവിരിയട്ടെ.
 
ജീ ആർ കവിയൂർ
25 07 2024 



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “