അറിയുക മാളോരേ
അറിയുക മാളോരേ
അറിയുക മാളോരേ
പൂജ്യങ്ങളേറുംതോറും
സംപൂജ്യയനായ് ചിരിച്ച്
വട്ട കണ്ണടയിലൂടെ കാണുന്നു,
ഗർജിക്കും സിംഹ ചുവട്ടിൽ
എഴുതിയ വാചകം തിളങ്ങുന്നു
സത്യമേവ ജയതേ!
പതിനേഴു ഭാഷയിൽ
എഴുതപ്പെട്ട മൂല്യങ്ങൾ
കൈമാറുമ്പോൾ
മറക്കുന്നു പലപ്പോഴും
അതിൽ കുറിച്ച വാചകങ്ങൾ!
"വാഹകനായാൾക്ക് തുക
നൽകാമെന്ന് ഞാൻ
വാഗ്ദാനം ചെയ്യുന്നു "
കേവലമൊരു കടലാസ്സല്ല!ഒന്നിന്നുപത്തെന്നുതുല്യമാംസ്വർണ്ണം
വച്ചിടുന്നടങ്കലായ്! അതല്ലോ നമ്മുടെ
രൂപയെന്നറിയുക
മാളോരേ!
ജീ ആർ കവിയൂർ
10 07 2024
Comments