കർക്കടമാസത്തെ പുണ്യമാക്കാം

കർക്കടമാസത്തെ പുണ്യമാക്കാം


രാമായണത്തിൻ ശീലു പാടി 
രാമഴക്കൊപ്പം വന്നുവല്ലോ 
കള്ളക്കർക്കിടക മാസം
പഞ്ഞമൊഴിയാത്തൊരു കാലം 

ഉത്തരായനത്തിൽ നിന്നുമങ്ങ് 
സൂര്യൻ  ദക്ഷിണായനത്തിലെത്തും
നേരമല്ലോ കര്‍ക്കടകം പിറക്കുന്നത്.
അറിയാത്തവരറിയുക മാലോരേ 

ആറ്റുനോറ്റ് ഞാറ്റുവേലയിൽ
വിതച്ചൊരു വിത്ത് മുളപൊട്ടി
വിരിഞ്ഞോരു പാടത്തായി
കാറ്റും മഴയും ചവിട്ടി മെതിച്ചല്ലോ

കർക്കിടകത്തിൻ ദുർഘടമകറ്റാൻ 
താള്, തകര, ചീര, മത്തൻ, കുമ്പളം, 
പയറ്, ചേന, ചേമ്പ്, ഉഴുന്ന്, തഴുതാമ
പത്തില കഴിക്കേണമെന്നു മുത്തശ്ശി

ഞവരഅരിയിതിൽജീരകം ,
തിരുതാളി ,ഉഴിഞ്ഞി ,ബല ,
അതിബല ,ചതുർജതം, ജാതിക്ക, ദനകം ,കലസം ,അസള്ളി,
 ശതകുപ്പ ,മഞ്ഞൾ ,കക്കൻ കായ

എന്നിവ പാലിലോ ,തേങ്ങാ പാലിലോ തിളപ്പിച്ച് ,ഉപ്പും ,ശർക്കരയും ചേർത്ത്
ഏഴു ദിവസമെങ്കിലും കുടിക്കണമിതു 
അത്താഴത്തിന് കർക്കിടക കഞ്ഞിമെന്നറിയുക ഒപ്പം പത്യവും 
വേണമെന്നറിയുക കൂട്ടരേ

വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ഇവയാണ് പഞ്ചകർമ ചികിത്സകൾ. ഇലക്കിഴി, അഭ്യംഗം, 
പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങി കർക്കിടകത്തിൽ ചികിത്സ ഫലം നൽകുമെന്നാണ് വിശ്വാസം.

ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിക്കാണ് ബലിതർപ്പണത്തിന് 
കർക്കട വാവ് എന്നറിഞ്ഞു കാക്കക്ക്
നനഞ്ഞ കൈ കൊട്ടി വിളിച്ചു 
പിണ്ഡ ചോറ് നൽകണം....

ബാലൻ അയോദ്ധ്യപുക്ക് ആരണ്യം തന്നിലേറി കിഷ്കിന്ധാതിപനോട്
സുന്ദരമായി യുദ്ധംചെയ്യ്തു 
ഉത്തര കാണ്ഡം വായിക്കാതെ
രാമ രാമ പാഹിമാം എന്ന് ജപിച്ച്
കർക്കടമാസത്തെ പുണ്യമാക്കാം

ജീ ആർ കവിയൂർ
15 07 2024










Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ