പ്രേമ യമുനതൻ സംഗീതം
നീ പാടുമോ പ്രേമ യമുനതൻ സംഗീതം
യദു കുലനാഥതൻ്റെ മുരളികയിൽ
ഉണർന്ന മധുരതരമാം രാഗാലാപനം
രാസ ക്രീഡയിൽ നിന്നവനോടൊത്ത്
അടഞ്ഞ നീണ്ട മിഴിയിടറവേ
തെളിയുമൊരു സ്വപ്നം പോലെ
ശ്രീകൃഷ്ണ പാദസരസിജങ്ങൾ കണ്ട്
സന്നിധാനത്ത് നിന്നൊരു ഭക്തി പൂജ
നീ പാടുമോ പ്രേമ യമുനതൻ സംഗീതം
തലോടിനേരം കിനാവു പോലെ
കണ്ണിൽ തെളിയുമൊരു ശ്യാമവർണ്ണം
വൈകുണ്ഠത്തിൻ സ്വരങ്ങളായ്
നീ പാടികാവ്യാനുരാഗത്തിൻ സംഗീതം
സന്തോഷത്താൽ ഒഴുകും മിഴിയാൽ
യമുനയുടെ തീരത്തിലങ്ങു വന്ന
കൃഷ്ണായനം വീണ്ടും മനസ്സിൽ
നീ പാടുമോ പ്രേമ യമുനതൻ സംഗീതം
യദു കുലനാഥതൻ്റെ മുരളികയിൽ
ആനന്ദാമൃത ധാരയായ് മാറിയല്ലോ
ജീ ആർ കവിയൂർ
31 07 2024
Comments