നീ വന്നപ്പോൾ
നീ വന്നപ്പോൾ
പെയ്തു തോർന്ന മഴയിൽ
ഇല ചാർത്തിൽ വീണുടയാതെ
തുള്ളി തുളുമ്പി നിൽക്കും
നീർ മുത്തുകൾ കാറ്റിൽ
ഉടഞ്ഞു ചിതറും നേരം
മനസ്സ് നിന്നോർമ്മകളുടെ
നറുവസന്തത്തിൻ ഗന്ധം
പ്രണയാക്ഷരങ്ങളായ് മാറുമ്പോൾ
മൊഴികളിലുണർന്നു ഗാനരസം
ഇന്നും മറക്കാനാവാത്ത അനുരാഗ രസം
ഇനി വരുമാ രാമഴയ്ക്ക്
കാതോർത്ത് കിടക്കുമ്പോൾ
കൊലുസ്സിൻ കിലുക്കവുമായ്
വന്നു അണഞ്ഞു മച്ചക മുകളിൽ
ഉള്ളിലൊരു കുളിർമയായ് നീ
ജീ ആർ കവിയൂർ
21 07 2024
Comments