വിരൽ പാട് അകലെ ...
വിരൽ പാട് അകലെ ... അണുവിൻ അണുവിലും പരമാണുവിലും അകം പൊരുളായി എന്നിലെ നീയും അഴലുകൾ പൂക്കും താഴ്‌വാരങ്ങളിൽ ആഴങ്ങൾ തേടി മനസ്സിന്റെ ആഴങ്ങൾ തേടി .. അളവില്ലാ സ്നേഹത്തിൻ എണ്ണ നിറച്ച് അണയാതെ കാത്തു വെച്ചോരാ ചിരാതിൽ ആളിക്കത്താതെ കണ്ണുചിമ്മാതെ നിൻ ചിരി നാളം ആത്മ രാഗത്തിൽ താളം മിടിക്കുന്നു നെഞ്ചകത്ത് .. അറിയുന്നു നിത്യമതിൻ ലഹരാനുഭൂതി ആനന്ദം നൽകുന്നിതാരുമറിയുന്നില്ലല്ലോ ആ ചൂണ്ടാണി വിരലിൻ ബലത്താൽ നാം അകലങ്ങൾ തീർത്തിന്നുനിർത്തുന്നു ..!! ജീ ആർ കവിയൂർ 30.06.2020