നീ എന്നിൽ പുലർന്നപ്പോൾ
നീ എന്നിൽ പുലർന്നപ്പോൾ
നീ എന്നിൽ പുലർന്നപ്പോൾ, പ്രണയം പൂത്തുവല്ലോ
നീ എന്നിൽ നിറഞ്ഞപ്പോൾ, ഹൃദയം പാടിയല്ലോ
നീയെന്റെ ആത്മാവിൽ മൗനമായ് ചേർന്നപ്പോൾ
ഈ ജന്മം മുഴുവനും നിനക്കായ് തീർന്നല്ലോ
നിലാവിന്റെ നെഞ്ചിൽ നിൻ മുഖം തെളിഞ്ഞുവോ
നിറമില്ലാ സ്വപ്നത്തിൽ വസന്തം വിരിഞ്ഞുവോ
മിഴിയടച്ച നേരത്തും നിൻ രൂപം തെളിഞ്ഞുവോ
മറയാത്ത മോഹങ്ങൾ ഹൃദയത്തിൽ നിറഞ്ഞുവോ
കാറ്റിന്റെ ചുണ്ടിൽ നിൻ ഗാനം ഒഴുകിയോ
കാർമുകിൽ നീങ്ങി നിലാവൊന്നു തെളിഞ്ഞോ
കാലങ്ങൾ മായ്ക്കാത്ത സ്നേഹം വളർന്നോ
കാണാത്ത തീരത്ത് പ്രതീക്ഷ പൂത്തോ
നീയറിയാതെന്നുള്ളിൽ മധുരം തുളുമ്പിയോ
നീ വരുമെന്നാശയിൽ ദീപം തെളിഞ്ഞോ
നീളുന്ന രാവിലും പുലരി അടുത്തോ
നീ എന്നിലായപ്പോൾ ജീവിതം പൂത്തുവോ
ജീ ആർ കവിയൂർ
26 10 2026
( തിരുവല്ല, കവിയൂർ)
Comments