കാത്തിരിപ്പിൻ്റെ ഗാനം

കാത്തിരിപ്പിൻ്റെ ഗാനം
[പല്ലവി]

സൗരയൂഥ പഥത്തിലെന്നോർമ്മകൾ
സംഗമിപ്പാൻ കൊതിച്ചു നിന്നു,
ഉള്ളിൽ മൊട്ടിട്ട മോഹപ്പൂവിൽ
പരാഗരേണുക്കൾ കാത്തിരുന്നു.

സൗരയൂഥ പഥത്തിലെന്നോർമ്മകൾ
സംഗമിപ്പാൻ കൊതിച്ചു നിന്നു,
ഉള്ളിൽ മൊട്ടിട്ട മോഹപ്പൂവിൽ
പരാഗരേണുക്കൾ കാത്തിരുന്നു.

[ചരണം 1]

അന്തിക്കു മുറ്റത്ത് പൂക്കാനായ്
മുല്ലപ്പൂക്കൾ കാത്തുനിന്നു (2)
മനസ്സിലാകെ മൗനാക്ഷരങ്ങൾ
ഗാനമായ് മൂളിനിന്നു.

[പല്ലവി]

സൗരയൂഥ പഥത്തിലെന്നോർമ്മകൾ
സംഗമിപ്പാൻ കൊതിച്ചു നിന്നു,
ഉള്ളിൽ മൊട്ടിട്ട മോഹപ്പൂവിൽ
പരാഗരേണുക്കൾ കാത്തിരുന്നു.

[ചരണം 2]

നിലാവിൻ ചാരുതയിൽ
നിൻ നിഴലിൽ പടരാൻ,
ഏകാന്തരാഗമായി മാറാൻ,
സ്വരഗംഗയിൽ അലിയാൻ.

[പല്ലവി]

സൗരയൂഥ പഥത്തിലെന്നോർമ്മകൾ
സംഗമിപ്പാൻ കൊതിച്ചു നിന്നു,
ഉള്ളിൽ മൊട്ടിട്ട മോഹപ്പൂവിൽ
പരാഗരേണുക്കൾ കാത്തിരുന്നു.

[ചരണം 3]

പുലരിത്തൂമഞ്ഞിൻ മൃദുസ്പർശത്തിൽ
നിൻ വരവോർത്തു ഞാൻ കാത്തിരുന്നു,
ഹൃദയത്തിൻ വീണയിൽ പ്രണയസ്വരങ്ങൾ
നിന്നെയോർത്തെന്നും മീട്ടിനിന്നു.

[അവസാന പല്ലവി]

സൗരയൂഥ പഥത്തിലെന്നോർമ്മകൾ
സംഗമിപ്പാൻ കൊതിച്ചു നിന്നു,
ഉള്ളിൽ മൊട്ടിട്ട മോഹപ്പൂവിൽ
പരാഗരേണുക്കൾ കാത്തിരുന്നു.

സൗരയൂഥ പഥത്തിലെന്നോർമ്മകൾ
സംഗമിപ്പാൻ കൊതിച്ചു നിന്നു,
ഉള്ളിൽ മൊട്ടിട്ട മോഹപ്പൂവിൽ
പരാഗരേണുക്കൾ കാത്തിരുന്നു...

ജീ ആർ കവിയൂർ 
23 10 2026
( തിരുവല്ല, കവിയൂർ)



Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം