സ്നേഹത്തിൻ നിലാവ് ( ഭക്തി ഗാനം)

സ്നേഹത്തിൻ നിലാവ്
സ്നേഹം വറ്റി വരളും മരുഭൂമിയായി മാറുമ്പോൾ കരുണയുടെ കാൽപ്പാടുകൾ കൺപാർക്കുമ്പോൾ നമ്മൾ

വേണുഗാനം കേൾക്കാം മരുഭൂമിയിലേക്ക് പോയാൽ കാരുണ്യത്തിൻ സത്തുകൾ ഒഴുകിയെത്തുന്നത് കാണാം

കാരുണ്യ കടലാകും കണ്ണൻ്റെ നാമം
കാരണങ്ങൾക്ക് എന്നും പീയുഷം
കണ്ണാ ഗുരുവായൂരപ്പാ ഭഗവാനേ..

ഗോപാലകൻ മയിൽപ്പീലിക്കൂടം തഴുകുന്നൊരാ വനമാല അരികിലെത്തുമ്പോൾ അറിയും ആരില്ലാത്തവർക്കുമുണ്ട് ഗുരുവായൂരപ്പൻ

കരുണ്യത്തിൻ കാർമേഘം പ്രണയത്തിൻ പാലാഴി വൃന്ദാവനസാരംഗിയിൽ ഒഴുകും കണ്ണൻ്റെ മധുരമാം സ്വര ഗംഗയിൽ 
കാതിനും മനസിനും ആനന്ദം കണ്ണാ 

കാരുണ്യ കടലാകും കണ്ണൻ്റെ നാമം
കാരണങ്ങൾക്ക് എന്നും പീയുഷം
കണ്ണാ ഗുരുവായൂരപ്പാ ഭഗവാനേ..


ജീ ആർ കവിയൂർ 
23 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം