ജീവിതത്തിന്റെ കണക്കുപുസ്തകം

ജീവിതത്തിന്റെ കണക്കുപുസ്തകം

കൂട്ടിവെച്ച സ്വപ്നം കണക്കിൽ നിറഞ്ഞു,
കൈവിട്ട ബന്ധങ്ങൾ ശേഷിപ്പായ് നിന്നു,
നേട്ടങ്ങൾ മുന്നിൽ നിരന്നുനിന്നപ്പോൾ,
നഷ്ടങ്ങൾ ഉള്ളിൽ മുറിവായ് തെളിഞ്ഞു.

സമ്പത്തിൻ കൂമ്പാരം ഉയർന്നുവന്നാലും,
സന്തോഷം തേടി മനസ്സ് അലഞ്ഞാലും,
സ്നേഹത്തിൻ വിലയറിയാത്ത ജീവിതം,
ശൂന്യമായ് തീരും അവസാനനിമിഷം.

കൊടുത്തൊരു നന്മ പലിശയായ് മടങ്ങും,
ചെയ്തൊരു ദ്രോഹം നിഴലായ് പിന്തുടരും,
വാക്കുകളുടെ ഭാരം കാലം കുറിക്കും,
കർമ്മത്തിൻ ഫലം വിധിയായി വരും.

ഒടുവിൽ തുറക്കും ജീവിതപ്പുസ്തകം,
മുന്നിൽ തെളിയും ചെയ്തതിൻ കണക്കും,
സ്നേഹം മാത്രം ശേഷിപ്പായിടുമ്പോൾ,
ധന്യമാകും ഈ ജന്മം മണ്ണിൽ മായുമ്പോൾ.

ജീ ആർ കവിയൂർ 
29 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം