അറിവിൻ പ്രഭാപൂരം

അറിവിൻ പ്രഭാപൂരം
അറിവിൻ ദേവിയായ സരസ്വതീദേവീ,
അക്ഷരമാലയിൽ അമൃതം നിറയ്ക്കും,
അന്തരാളത്തിൽ വിരിയും പ്രഭാപൂരമേ,
അമ്മേ വാണീദേവീ ശരണം ശരണം!

വീണാനാദത്തിൽ വിജ്ഞാനം പകരും,
വിദ്യാദായിനിയായ ജഗദംബികേ,
മനസ്സിൻ തന്ത്രിയിൽ ശ്രുതികൾ മീട്ടാൻ,
മധുരമാം വാക്കുകൾ പകർന്നിടണേ!

പുസ്തകത്താളിൽ പൊൻവെളിച്ചം വിതറും,
പുണ്യസ്വരൂപിണി വാഗീശ്വരീ,
മൂകമാം ചുണ്ടിൽ മധുരസ്വരം പകരും,
മൂലമന്ത്രമേ ദേവി ശാരദേ!

അജ്ഞാനമാകുന്ന ഇരുളകറ്റി,
അറിവിൻ ദീപങ്ങൾ തെളിയിക്കണേ,
എൻമനസ്സാകുന്ന പൂജാമുറിയിൽ,
എന്നും ജ്ഞാനമായി നിറഞ്ഞിടണേ!

രചന: ജി ആർ കവിയൂർ
21 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം