സ്വന്തം ആരെന്ന് അറിയാം

സ്വന്തം ആരെന്ന് അറിയാം
നൽകാനൊന്നുമില്ലാത്ത നേരത്താണ്
ബന്ധത്തിൻ യഥാർത്ഥ മുഖം തെളിയുക,
നല്ലകാലം കൂടെ നടന്നിടും പലരും,
നൊമ്പരവേളയിൽ തനിമയറിയുക.

സുഖമുള്ള നാളിൽ സ്വന്തമെന്നോതി
സ്നേഹവാക്കുകൾ ചൊരിയുവോർ ഏറെ,
ദുഃഖത്തിൻ തീയിൽ തളർന്നിടുമ്പോൾ
താങ്ങായി നിൽക്കുന്നവർ വിരളമല്ലേ.

ആൾക്കൂട്ടം കണ്ട് ആഹ്ലാദിക്കേണ്ട,
ആരവം കേട്ട് അഭിമാനിക്കേണ്ട,
കാഴ്ച കാണുവാൻ വന്നവരിൽ പലരും
കൈത്താങ്ങാകുമെന്ന് കരുതരുതേ.

ഒന്നുമില്ലാത്തപ്പോഴും ചേർത്തുപിടിച്ച്
ഒപ്പമിരുന്ന് ആശ്വാസമേകും,
അങ്ങനെയുള്ളൊരു ഹൃദയം ലഭിച്ചാൽ
അമൂല്യനിധിയായി കാത്തിടേണം.


ജീ ആർ കവിയൂർ 
20 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം