മണൽക്കൊട്ടാരങ്ങൾ
മണൽക്കൊട്ടാരങ്ങൾ
നാളെയെന്നൊന്നിൽ വിശ്വാസമില്ല,
നിമിഷവും നിന്റെ സ്വന്തമല്ല,
നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും,
നേരം വരുമ്പോൾ മായും വെറുതേ.
ധനവും പദവിയും പേരും പെരുമയും,
ധരണിയിൽ എന്നും നിലനിൽക്കില്ല,
കൈക്കുമ്പിളിലെ മണൽത്തരികൾപോൽ,
കാലമൊരുനാൾ തെന്നിമറയും.
കൊട്ടാരമുറ്റത്തു ചിരികൾ നിറയുമ്പോൾ,
കുടിലിൻ വാതിൽ കണ്ണീർ പൊഴിക്കും,
വിശന്ന വയറിന്റെ തേങ്ങലറിയാതെ,
വിളവിന്റെ മേളം എന്തിനു മാത്രം?
അഹന്തയൊക്കെയും അകറ്റിവെച്ചീടൂ,
അന്യന്റെ വേദന സ്വന്തമറിഞ്ഞീടൂ,
പങ്കിട്ട സ്നേഹമാം പുണ്യനിധിയല്ലോ,
പോയാലും മായാത്ത ജീവിതസത്യം.
ജീ ആർ കവിയൂർ
28 10 2026
( തിരുവല്ല, കവിയൂർ)
Comments