വലിയ വീടും ചെറിയ ജീവിതവും
വലിയ വീടും ചെറിയ ജീവിതവും
മറ്റുള്ളോർ മാളിക കണ്ടിട്ടു നീ മനസ്സിൽ ദരിദ്രനാകരുതേ, സമ്പത്തിന്റെ വലിപ്പം നോക്കിയിട്ട് സ്വന്തം വില മറക്കരുതേ.
വരുമാനം ചെറുതോ വലുതോ, വീട്ടിലെ അപ്പം ഒന്നുതന്നെ, വിശപ്പടക്കാൻ ഒരു പിടി ചോറ്, അതുമതി ജീവിതം ധന്യമാകാൻ.
സ്വർണം വാരിക്കൂട്ടിയാലും സ്നേഹം വാങ്ങാൻ കഴിയില്ലല്ലോ, പട്ടുമെത്തയിൽ ഉറങ്ങിയാലും മനസ്സിന് ശാന്തി കിട്ടണമല്ലോ.
ഒടുവിൽ മണ്ണിൽ മറയുമ്പോൾ പദവികൾ കൂടെ വരില്ലല്ലോ, ജീവിച്ച നാളിൽ നന്മ ചെയ്താൽ ഓർമകളിൽ നമ്മൾ മരിക്കില്ലല്ലോ.
ജീ ആർ കവിയൂർ
19 10 2026
( തിരുവല്ല, കവിയൂർ)
Comments