മുഖംമൂടി

മുഖംമൂടി
പിടിക്കപ്പെട്ട കള്ളവും നിഷേധിച്ചീടും,
പിഴവുകൾ പോലും ന്യായീകരിച്ചീടും,
സത്യം പറഞ്ഞാൽ തർക്കിച്ചീടും,
സ്വന്തം കള്ളത്തെ സത്യമാക്കീടും.

തിരുത്തമില്ലാത്ത മനസ്സിൻ മുന്നിൽ,
തെളിവുകൾ പോലും തോറ്റുപോകും,
സ്നേഹമെന്നുള്ള നിൻ വിശ്വാസങ്ങൾ,
നിശ്ശബ്ദമായ് മുറിവേറ്റീടും.

ഹൃദയത്തിലല്ല നീ ഇടം നേടിയതെങ്കിൽ,
ആവശ്യങ്ങൾക്കായിരിക്കും കൂട്ടിനുള്ളത്,
നേട്ടങ്ങൾ തീരുന്ന നിമിഷം മുതൽ,
നിന്നെ മറക്കാൻ അവർ മടിക്കില്ല.

ബന്ധങ്ങൾ സത്യംകൊണ്ടു നിലനിൽക്കണം,
വിശ്വാസം സ്നേഹംകൊണ്ടു വളരണം,
സ്വാർത്ഥത തീർക്കുന്ന ബന്ധങ്ങളേക്കാൾ,
തനിച്ചായാലും അഭിമാനത്തോടെ ജീവിക്കണം.

രചന: ജീ ആർ കവിയൂർ
15 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം