ബന്ധങ്ങളുടെ മുഖം ( ഖവാലി )
ബന്ധങ്ങളുടെ മുഖം ( ഖവാലി )
കീശ കാലിയായപ്പോൾ ബന്ധങ്ങൾ തെളിഞ്ഞു
പലരുടെയും സ്നേഹം തനിയെ മറഞ്ഞു
കൂടെ നടക്കുമെന്നു പറഞ്ഞവർ പിരിഞ്ഞു
കണ്ണീരിൻ മുന്നിൽ പല മുഖം തെളിഞ്ഞു
ജീവൻ തരാമെന്നു പറഞ്ഞവർ മാറി
നേരം മോശമായപ്പോൾ അകന്നുപോയി
സ്നേഹത്തിൻ വാക്കുകൾ കാറ്റിൽ പറന്നു
സ്വാർത്ഥതയുടെ മുഖം മുന്നിൽ തെളിഞ്ഞു
സമ്പത്തുള്ള കാലത്ത് കൂട്ടുകാർ ഏറെ
ദുഃഖം വരുമ്പോഴോ ആരുമില്ല അരികേ
കണ്ണീരൊപ്പാനൊരു കൈ തേടി നിന്നു
സ്നേഹത്തിൻ വിലയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു
ദൈവമേ, നിന്നെ മറക്കാത്ത സമ്പത്ത് തരണേ
അഹങ്കാരം വരാത്ത മനസ്സും തരണേ
എല്ലാം കവർന്നെന്നു നിന്നോട് പറയാൻ
ഇടവരുത്താതെ കാവലായ് നിൽക്കണേ
ജീ ആർ കവിയൂർ
25 10 2026
( തിരുവല്ല, കവിയൂർ)
Comments