മനുഷ്യനെ തിരിച്ചറിയുക
മനുഷ്യനെ തിരിച്ചറിയുക
ദാരിദ്ര്യവും സമ്പത്തുമെല്ലാം വിധി തീർക്കും ജീവിതത്തിൽ, കണ്ടുമുട്ടും ഓരോരുത്തരെയും സ്നേഹത്തോടെ ചേർത്തിടണം.
പണത്തിന്റെ തിളക്കമല്ല മനുഷ്യന്റെ മഹിമ അളക്കാൻ, കരുണയുള്ളൊരു മനസ്സുണ്ടെങ്കിൽ അതുമതി ആദരമേകാൻ.
പട്ടിണിയിലും നന്മ പൂക്കും, കുടിലിലും സന്തോഷം വിരിയും, പങ്കുവയ്ക്കും ചെറുസ്നേഹത്താൽ മറ്റൊരു ഹൃദയം പൂത്തുലയും.
ഇന്നത്തെ സ്ഥാനം മാറിടാം, നാളെയുടെ കാലം മാറിടാം, അഹന്ത വെടിഞ്ഞു പരസ്പരം സഹജീവിയായി മുന്നേറാം.
രചന: ജീ ആർ കവിയൂർ
18 10 2026
( തിരുവല്ല, കവിയൂർ)
Comments