കാലത്തോടൊരു ചോദ്യം… 🖤

കാലത്തോടൊരു ചോദ്യം… 🖤
കാലത്തോടു ഞാൻ ചോദിച്ചു,
“എന്തായിരുന്നു എൻ തെറ്റ്?”

കാലം മന്ദഹസിച്ചുകൊണ്ടു പറഞ്ഞു…

“കണ്ടവരെയെല്ലാം നീ
ഹൃദയംകൊണ്ട് സ്വന്തമാക്കി,
അവർ നിന്നെ തേടിയെത്തിയത്
ആവശ്യങ്ങളുടെ നേരത്തുമാത്രം.

നീ സ്നേഹത്തെ ആത്മാർപ്പണമായി കണ്ടു,
അവർ വെറുമൊരു സൗകര്യമായും.

ഞാൻ മൗനമായി…
ചില സത്യങ്ങൾ
ഹൃദയം മുറിപ്പെടുത്തിയാലേ
മനസ്സിൽ തെളിയുകയുള്ളൂ.

ഞാൻ തോറ്റത് സ്നേഹത്തിലല്ല,
എന്റെ ഹൃദയത്തിന്റെ ഭാഷയിൽ
ഈ ലോകവും സംസാരിക്കുമെന്ന്
വിശ്വസിച്ചതിലാണ്… 🖤

രചന: ജീ ആർ കവിയൂർ
 14-10-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം