കണ്ണാ, മനമുരുകി വിളിക്കുന്നു
കണ്ണാ, മനമുരുകി വിളിക്കുന്നു
കുളിർകാറ്റ് അമ്പാടിത്തിരുമുറ്റം
തഴുകിയെത്തുകയായി...
മഴമേഘം മന്ദമായി പെയ്തു,
മണ്ണിലാകെ കുളിരേകുകയായി...
കണ്ണാ, മനമുരുകി വിളിക്കുന്നു
കാരുണ്യം ചൊരിയുകയില്ലേ കണ്ണാ
ഓടക്കുഴലിനോടു കുയിൽ ചോദിച്ചു,
“കണ്ണൻ വരുന്നുണ്ടോ?”
മുരളീനാദത്തിൽ പ്രകൃതിയാകെ
കണ്ണനെ കാത്തിരിക്കുകയായി...
കണ്ണാ, മനമുരുകി വിളിക്കുന്നു
കാരുണ്യം ചൊരിയുകയില്ലേ കണ്ണാ
ചിലർക്കിതു കാറ്റും മഴയും,
ഓടക്കുഴലിൻ നാദം മാത്രം...
എന്നാൽ ഭക്തർക്കിതു കണ്ണന്റെ ലീല,
ഭഗവൽസ്നേഹത്തിൻ മധുരഗാനം...
കണ്ണാ, മനമുരുകി വിളിക്കുന്നു
കാരുണ്യം ചൊരിയുകയില്ലേ കണ്ണാ
കൃഷ്ണാ... കൃഷ്ണാ...
കണ്ണാ, മനമുരുകി വിളിക്കുന്നു...
ഒരു നോക്കു കാണുവാൻ കണ്ണാ,
നിൻ തിരുപ്പാദം തേടുന്നു...
രചന: ജീ ആർ കവിയൂർ
14-10-2026
(തിരുവല്ല, കവിയൂർ)
Comments