നിലാക്കടലിലെ മത്സ്യകന്യക
നിലാക്കടലിലെ മത്സ്യകന്യക
നിലാക്കടലിലും ഓർമ്മത്തിരകൾ, ആഞ്ഞടിച്ചെൻ ഉള്ളിൽ നിറഞ്ഞു, കടൽച്ചുഴികളെയെല്ലാം തരണം ചെയ്ത്, പ്രണയസ്വപ്നങ്ങൾ നെഞ്ചിൽ വിടർന്നു.
എൻ മനസ്സിൻ തീരത്ത് വന്നണഞ്ഞു, മത്സ്യകന്യകയായ് കിനാവിൽ തെളിഞ്ഞു, നിലാവു ചൊരിയും രാവിൻ മടിയിൽ, മധുരമാം മോഹങ്ങൾ പൂത്തുലഞ്ഞു.
പൈദാഹങ്ങളെല്ലാം മറന്നുപോയി, എന്നെത്തന്നെയും മറന്നുപോയി, പ്രണയത്തിൻ നിറവിൽ അലിഞ്ഞലിഞ്ഞ്, പുതിയൊരു ലോകത്തിൽ ചേക്കേറി ഞാൻ.
തിരയടങ്ങാത്ത കടലിൻ തീരത്ത്, ഓർമ്മകൾ മാത്രം കൂട്ടായിരിക്കെ, കാലങ്ങൾ മായ്ച്ചിടാത്ത പ്രണയമായി, ഹൃദയത്തിൽ ഇന്നും കിനാവായ് തെളിഞ്ഞു.
രചന: ജീ ആർ കവിയൂർ
15 10 2026
( തിരുവല്ല, കവിയൂർ)
Comments