വിജയത്തിലേക്കുള്ള പാത
വിജയത്തിലേക്കുള്ള പാത
തിളങ്ങണമെങ്കിൽ ഉള്ളിൽ തപിക്കണം,
തളർന്നുവീണാലും വീണ്ടും എഴുന്നേൽക്കണം,
ലക്ഷ്യം നേടുവാൻ മുന്നേറിടേണം,
സ്വന്തം കുറവുകളോട് പൊരുതിടേണം.
വിജയമാഗ്രഹിച്ചാൽ വിശ്രമം മറക്കണം,
വിയർപ്പുതുള്ളികളാൽ സ്വപ്നം നനയ്ക്കണം,
പഴയ പരിധികൾ പിന്നിലാക്കണം,
പുതിയ വഴികളിൽ ധൈര്യമായ് നീങ്ങണം.
ഉറക്കത്തേക്കാളും വലുതാകട്ടെ മോഹം,
ഉള്ളിലെ തീയായ് ജ്വലിക്കട്ടെ ദാഹം,
കഠിനാധ്വാനത്താൽ തെളിയട്ടെ പാത,
നേട്ടങ്ങളാകട്ടെ ജീവിതഗാഥ.
തടസ്സങ്ങൾ വന്നാലും തളരരുതൊരിക്കലും,
പരാജയം കണ്ടാലും പിന്മാറരുതൊരിക്കലും,
ആത്മവിശ്വാസത്തോടെ മുന്നേറുക സദാ,
സ്വപ്നങ്ങൾ യാഥാർഥ്യമാകും തീർച്ചയായും.
ജീ ആർ കവിയൂർ
23 10 2026
( തിരുവല്ല, കവിയൂർ)
Comments