കിട്ടു കളിപ്പള്ളിക്കൂടത്തിലേക്ക്
കിട്ടു കളിപ്പള്ളിക്കൂടത്തിലേക്ക്
ഇന്നലെ എഴുത്തിനിരുന്ന കിട്ടു,
ഇന്നിതാ ഒരുങ്ങി സ്കൂളിലേക്ക്,
അമ്മയും അമ്മൂമ്മയും അപ്പൂപ്പനും,
വലിയ മാമനപ്പൂപ്പനും കൂടി കളിപ്പള്ളിക്കൂടത്തിലേക്ക്.
സ്കൂളിൽ ചെന്നു കിട്ടു,
പുതിയ കൂട്ടുകാരോടൊപ്പം,
കളിയും ചിരിയുമായി നിന്നു,
പുതിയ ലോകത്തിൻ സന്തോഷത്തിൽ.
കളിയും ചിരിയും കണ്ടുനിന്നപ്പോൾ,
സമയം പോയതറിഞ്ഞില്ലാരും,
അവനറിയാതെ പതിയെ എല്ലാവരും,
തിരികെപ്പോന്നു സ്വന്തം വീടുകളിലും.
പുതിയ കൂട്ടരും പുതിയ കളിയും,
കിട്ടുവിൻ മനസ്സിൽ കൗതുകമായി,
അമ്മയെ തേടിയൊരു നേരം വന്നാൽ,
കുഞ്ഞുമിഴികളിൽ നൊമ്പരമായി.
ആദ്യമായ് സ്കൂളിൽ പോയ നാളിൽ,
ഓർമ്മകൾ പൂത്തൊരു ദിനമായി,
കുഞ്ഞിക്കാലുകൾ വെച്ചൊരു ചുവട്,
നാളെയുടെ വഴിയിൽ തുടക്കമായി.
അക്ഷരമുറ്റത്ത് കളിച്ചുവളർന്ന്,
അറിവിൻ പൂക്കൾ നുകർന്നിടട്ടെ,
നന്മയും സ്നേഹവും കൂട്ടിനണിഞ്ഞ്,
നല്ലൊരു മനുഷ്യനായ് വളർന്നിടട്ടെ.
കിട്ടുവിൻ കുഞ്ഞുചിരി മായാതെന്നും,
കുസൃതിക്കണ്ണുകൾ തിളങ്ങിടട്ടെ,
അമ്മയുടെയും അപ്പൂപ്പന്റെയും സ്നേഹം,
ജീവിതവഴിയിൽ തണലായിടട്ടെ.
ആദ്യ സ്കൂളിൻ മധുരസ്മരണകൾ,
മനസ്സിൽ എന്നും നിറഞ്ഞുനിൽക്കട്ടെ,
കുഞ്ഞിക്കിട്ടുവിൻ സ്വപ്നങ്ങളൊക്കെയും,
പൂവണിഞ്ഞെന്നും ഉയർന്നുപൊങ്ങട്ടെ!
ജീ ആർ കവിയൂർ
22 10 2026
( തിരുവല്ല, കവിയൂർ)
Comments