മിടിപ്പു നീയേ ( 1980 style song)
മിടിപ്പു നീയേ ( 1980 style)
പല്ലവി
നെഞ്ചിൽ നീയൊരു മധുരസ്വരം
മിഴിയിൽ നീയൊരു പൂനിലാവ്
എന്തിനകലുന്നു ഓമലേ നീ
എൻ അരികിൽ അണയൂ വസന്തമേ
ആവർത്തന പല്ലവി
നെഞ്ചിൽ നീയൊരു മധുരസ്വരം
മിഴിയിൽ നീയൊരു പൂനിലാവ്
ചരണം 1
നിന്നെക്കുറിച്ചുള്ള കിനാവുകൾ പൂക്കുന്ന രാവിൽ
നിന്നോർമ മെല്ലെ തഴുകുന്നു എന്നിൽ
നിലാവിന്റെ നീലിമ ചായുന്ന നേരം
നീയെന്നരികിൽ വരുമോ പ്രിയേ
ആവർത്തന പല്ലവി
നെഞ്ചിൽ നീയൊരു മധുരസ്വരം
മിഴിയിൽ നീയൊരു പൂനിലാവ്
ചരണം 2
നീ പുഞ്ചിരിച്ചാൽ പുലരുന്നു നേരം
നീ അരികിലെങ്കിൽ മധുരമീ ലോകം
നീ അകലുമ്പോൾ മൗനമാം സന്ധ്യ
നിന്നെ വിളിക്കുന്നു എൻ ഹൃദയം
ആവർത്തന പല്ലവി
നെഞ്ചിൽ നീയൊരു മധുരസ്വരം
മിഴിയിൽ നീയൊരു പൂനിലാവ്
ചരണം 3
പൂവിതൾ തുമ്പിൽ മഞ്ഞുതുള്ളിപോൽ
നിന്നോർമ തങ്ങുന്നു എൻ മനസ്സിൽ
കാറ്റിൽ ഒഴുകുന്ന ഗാനമായ് നീ
കാലം മറന്നും കൂടെയുണ്ടാവൂ
ആവർത്തന പല്ലവി
നെഞ്ചിൽ നീയൊരു മധുരസ്വരം
മിഴിയിൽ നീയൊരു പൂനിലാവ്
ചരണം 4
അകലരുതേ എൻ ഓമലേ നീ
അറിയുന്നു നീയെൻ ഹൃദയമല്ലോ
പറയാതെ പോകും വാക്കുകൾ പോലും
നിന്നോടു ചേരാൻ കാത്തുനിൽക്കും
അവസാന ആവർത്തന പല്ലവി
നെഞ്ചിൽ നീയൊരു മധുരസ്വരം
മിഴിയിൽ നീയൊരു പൂനിലാവ്
ജീ ആർ കവിയൂർ
25 10 2026
( തിരുവല്ല, കവിയൂർ)
Comments