ജഗദംബികേ ശരണം

ജഗദംബികേ ശരണം
സരസ്വതീദേവി ജ്ഞാനഗംഗയായ്
കാളിദാസനിൽ കാവ്യമായ് വിരിഞ്ഞു
വിദ്യയില്ലാത്തവനിലും ജ്ഞാനം പകർന്നു
കവികുലഗുരുവിൻ പ്രഭ ചൊരിഞ്ഞു

സരസ്വതിയായും ലക്ഷ്മിയായും
ദുർഗ്ഗയായും വാഴും മൂകാംബികേ
ശരണം ശരണം ശരണം അമ്മേ
ശരണം മൂകാംബികേ ശരണം

കനകധാരയായ് ലക്ഷ്മി വർഷിച്ചു
ദാരിദ്ര്യദുഃഖങ്ങൾ മാറ്റിടാനായ്
കാരുണ്യപൂർണ്ണയായ് വാഴുന്നൊരമ്മേ
അനുഗ്രഹവർഷങ്ങൾ ചൊരിയേണമേ

സരസ്വതിയായും ലക്ഷ്മിയായും
ദുർഗ്ഗയായും വാഴും മൂകാംബികേ
ശരണം ശരണം ശരണം അമ്മേ
ശരണം മൂകാംബികേ ശരണം

ജഡഭരതനെ കാത്ത ഭദ്രകാളി
മഹാട്ടഹാസത്താൽ ദിക്കുകൾ നടുക്കി
കാപാലികരെ നിഗ്രഹിച്ചമ്മേ
ദിഗന്തമാകെ പ്രഭ ചൊരിഞ്ഞവളേ

സരസ്വതിയായും ലക്ഷ്മിയായും
ദുർഗ്ഗയായും വാഴും മൂകാംബികേ
ശരണം ശരണം ശരണം അമ്മേ
ശരണം മൂകാംബികേ ശരണം

ദുർഗ്ഗയായ് ചണ്ഡമുണ്ഡരെ വധിച്ചവൾ
ചാമുണ്ഡിയായ് വാഴും ജഗദംബികേ
വാത്സല്യത്താൽ എന്നെ കാത്തിടേണം
ഭയമെല്ലാം നീക്കി അഭയം തരേണം

സരസ്വതിയായും ലക്ഷ്മിയായും
ദുർഗ്ഗയായും വാഴും മൂകാംബികേ
ശരണം ശരണം ശരണം അമ്മേ
ശരണം മൂകാംബികേ ശരണം

വാരാഹി വൈഷ്ണവി ബ്രാഹ്മി കൗമാരി
മാഹേശ്വരി ഇന്ദ്രാണി ചാമുണ്ഡി
സപ്തമാതൃക്കളായ് വാഴുന്ന ദേവീ
ആദിപരാശക്തിയേ, ശരണം നിനക്കേ

സരസ്വതിയായും ലക്ഷ്മിയായും
ദുർഗ്ഗയായും വാഴും മൂകാംബികേ
ശരണം ശരണം ശരണം അമ്മേ
ശരണം മൂകാംബികേ ശരണം

നവരാത്രിക്കാലത്തു നിന്നെ വണങ്ങുമ്പോൾ
ഭക്തിതൻ പുണ്യം പകർന്നുതരേണമേ
സൗപർണ്ണികയിൽ മുങ്ങുന്ന നേരത്ത്
അമ്മേ നിൻ പാദത്തിൽ ശരണം പ്രാപിക്കാം

സരസ്വതിയായും ലക്ഷ്മിയായും
ദുർഗ്ഗയായും വാഴും മൂകാംബികേ
ശരണം ശരണം ശരണം അമ്മേ
ശരണം മൂകാംബികേ ശരണം

രചന: ജീ ആർ കവിയൂർ
17 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം