പ്രായം തളർത്താത്ത മോഹം

പ്രായം തളർത്താത്ത മോഹം

നര വീണ മുടിയിഴകൾ
കാലത്തിൻ അടയാളങ്ങൾ,
മനസ്സിൽ പൂക്കും മോഹങ്ങൾ
യൗവനത്തിൻ സമ്മാനങ്ങൾ.

വസന്തങ്ങൾ കൊഴിഞ്ഞാലും
പൂക്കൾ വീണ്ടും വിരിയാം,
വഴികളിൽ ഇരുളിറങ്ങിയാലും
പ്രതീക്ഷയോടെ നടക്കാം.

കണ്ണുകളിൽ കിനിയുന്ന സ്വപ്നം
കാലമെത്ര കഴിഞ്ഞാലും,
ഹൃദയത്തിൽ കാത്തുവെച്ച മോഹം
മങ്ങില്ലൊരു നാളിലും.

പ്രായം ശരീരത്തെ തളർത്താം,
ആത്മാവിനെ തളർത്തരുത്,
ജീവിതത്തിൻ അവസാന നാളും
പുതിയൊരു പുലരിയാകട്ടെ.

ജീ ആർ കവിയൂർ 
19 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം