സരമയുടെ ശാപം

സരമയുടെ ശാപം
മഹാഭാരതത്തിൻ താളുകളിൽ
മിഴിവാർന്നൊരു നീതിഗാഥ,
ജനമേജയൻ വാണിടുന്ന
രാജസദസ്സിൽ ദുരിതഗാഥ.

രാജകുമാരന്മാരുടെ ക്രൂരതയാൽ
നായ്ക്കുട്ടി പേടിച്ചോടി,
മകന്റെ കണ്ണീർ കണ്ട സരമ
കോപാഗ്നിയായി പാഞ്ഞോടി.

“നിരപരാധിയെ നോവിച്ചോരേ,
ഭീതി നിങ്ങളെ പിന്തുടരും,
കരുണയറ്റ ചെയ്തികൾക്കായ്
കാലം കണക്ക് ചോദിച്ചീടും.”

ശാപവചസ്സാൽ സഭ നടുങ്ങി,
രാജഹൃദയത്തിൽ ഭയമുണർന്നു,
ധർമ്മമില്ലാത്ത ബലമൊക്കെയും
കാലത്തിൻ മുന്നിൽ തലകുനിച്ചു.

ജീ ആർ കവിയൂർ 
19 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം