നഷ്ടങ്ങളുടെ സർവകലാശാല
നഷ്ടങ്ങളുടെ സർവകലാശാല
നേട്ടങ്ങൾ മാത്രം ജീവിതം
നമുക്ക് നൽകില്ലൊരുനാളും,
വേദനകൾ പഠിപ്പിച്ച പാഠങ്ങൾ
മറക്കില്ലൊരിക്കലും.
കൂടെ നടന്നവർ വഴിപിരിയുമ്പോൾ,
കണ്ണുകൾ നിറഞ്ഞെന്നുവരാം,
കാലം മായ്ക്കാത്ത ചില ഓർമ്മകൾ
ഹൃദയത്തിൽ ശേഷിച്ചെന്നുവരാം.
കൈവിട്ടുപോയ ബന്ധങ്ങളിൽനിന്ന്
കരുതലിന്റെ വിലയറിയാം,
തകർന്നുപോയ സ്വപ്നങ്ങളിൽനിന്ന്
പുതുവഴികൾ കണ്ടെത്താം.
ശൂന്യത നിറയും നിമിഷങ്ങളിൽ
പ്രതീക്ഷയുടെ വിത്തു വിതയ്ക്കാം,
കാലമെന്ന മഹാപാഠശാലയിൽ
അനുഭവത്താൽ നാം വളരാം.
ജീ ആർ കവിയൂർ
19 10 2026
( തിരുവല്ല, കവിയൂർ)
Comments