ചുമലിലെ ചുമടുകൾ

ചുമലിലെ ചുമടുകൾ
ചുമലിൽ ചുമതലകൾ പേറുന്നവർക്ക് ചിണുങ്ങിത്തളരാൻ നേരമില്ല, ഉള്ളിൽ തകർന്നാലും പുറത്തു കരയാൻ ഉള്ളിലെ നോവിനും ഇടമില്ല.

സ്വപ്നങ്ങൾ പാതിവഴി മാഞ്ഞാലും സ്വന്തം മോഹങ്ങൾ വീണാലും, താങ്ങായി നിൽക്കേണ്ട കൈകൾക്കെന്നും തളരാതെ മുന്നേ നടക്കേണം.

കണ്ണീരൊളിപ്പിച്ചു പുഞ്ചിരി തൂകി കാർമേഘനൊമ്പരം പേറുമ്പോൾ, കാണാത്ത മുറിവുകൾ നെഞ്ചിലൊതുക്കി കുടുംബത്തിൻ തണലായ് മാറുന്നു.

ജീവിതഭാരങ്ങൾ ഏറിവന്നാലും വിശ്വാസദീപം കെടാതെ കാക്കാം, തളർന്നൊരു വേളയിൽ താങ്ങായ് നമ്മൾ തമ്മിൽ തണലായ് മാറിനിൽക്കാം.

രചന: ജീ ആർ കവിയൂർ
17 10 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം