മണ്ണിൽ ചേരും മനുഷ്യാ( ആത്മീയ ഗസൽ )

മണ്ണിൽ ചേരും മനുഷ്യാ
( ആത്മീയ ഗസൽ )

മണ്ണിൽ പിറന്ന മനുഷ്യൻ മണ്ണിൽ ചേരും നാൾ,
എന്തിനീ അഹങ്കാരം, എന്തിനീ വാഴ്‌വിൻ മേളം?
കൊട്ടാരമോ കുടിലോ, ഒടുവിൽ ഒരേ വഴി,
കൂടെ വരില്ലൊന്നും, മായും ജീവിതലീല.

ഇന്നലെ ഉയർന്നവനും നാളെ മണ്ണിലുറങ്ങും,
ഇന്നീ ലോകം സ്വന്തമെന്ന മോഹം മാഞ്ഞുപോകും,
കണ്ണിലെ വെളിച്ചവും കാലം കവർന്നെടുക്കും,
കരുണയുള്ള ഹൃദയം മാത്രം ഓർമ്മയിൽ നിലനിൽക്കും.

അല്ലയോ ഭഗവാനേ, സർവേശ്വര സർവശക്താ,
എൻ ഹൃദയത്തിനുള്ളിൽ ദിവ്യശക്തി നിറയ്ക്കണേ,
നീയില്ലാതെ ഞാനില്ല, കൈപിടിച്ചു നടത്തണേ,
നേരായ പാതയിലൂടെ എൻ ജീവിതം നയിക്കണേ.

കുനിയാത്ത ശിരസ്സിനെ നിൻ മുന്നിൽ കുനിക്കണേ,
കല്ലായ എൻ മനസ്സിൽ കരുണപ്പൂ വിരിയിക്കണേ,
വെറുപ്പിന്റെ ഇരുളെല്ലാം സ്നേഹത്താൽ അകറ്റണേ,
അവസാന ശ്വാസത്തിലും നിൻ നാമം തരണമേ.

ജീ ആർ കവിയൂർ 
25 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം