തിരിച്ചറിയാത്തവർ
തിരിച്ചറിയാത്തവർ
ഇന്നലെ വരെ വാക്കുകൾ കേട്ടവർ, ഇന്നെന്തേ മുഖം മറന്നുപോയ്? എല്ലാം ഉപേക്ഷിച്ചു കൂടെ നിന്നവർ, സ്വന്തമെന്നു ചൊല്ലാൻ മടിച്ചുപോയ്.
സ്വപ്നങ്ങൾ നൽകി ചേർത്തു നിർത്തി, സ്വന്തമെന്നു കരുതി സ്നേഹിച്ചു, ആവശ്യം തീർന്നൊരു നിമിഷം വന്നാൽ, അപരിചിതരായി അവർ മാറുന്നു.
സ്വാർത്ഥത പൂക്കും ഈ ലോകത്തിൽ, സ്നേഹത്തിനെന്നും വില കുറയുന്നു, നന്മ നിറഞ്ഞൊരു മനസ്സിൻ മുന്നിൽ, നൊമ്പരപ്പൂക്കൾ വിരിയുന്നു.
കാലം പഠിപ്പിച്ച പാഠങ്ങളൊക്കെയും, കണ്ണീരിൽ മുത്തായി മാറട്ടെ, തിരികെ വരാത്ത സ്നേഹബന്ധങ്ങൾ, ഓർമ്മയിൽ മൗനമായി നിൽക്കട്ടെ.
ജീ ആർ കവിയൂർ
19 10 2026
( തിരുവല്ല, കവിയൂർ)
Comments