മഴവില്ലിൻ നാട്ടിൽ(ബാലഗാനം)

മഴവില്ലിൻ നാട്ടിൽ
(ബാലഗാനം)
മണ്ണിൻ പ്രാർത്ഥന കേട്ടപ്പോൾ
മാനത്തു മഴവിൽ വന്നല്ലോ
മഴമേഘം പെയ്തിറങ്ങിയപ്പോൾ
മണ്ണെല്ലാം പുഞ്ചിരിച്ചല്ലോ!

തുള്ളിത്തുള്ളി മഴ പെയ്യുമ്പോൾ
തോടും പുഴയും നിറയുമ്പോൾ
തോഴരേ വരൂ കൂട്ടരേ
തോണിയിറക്കാം നമുക്കിന്ന്!

തുഴഞ്ഞു തുഴഞ്ഞു പോകാം
തുള്ളിത്തുള്ളി പാടാം
പുഴയുടെ ഓളത്തോടൊപ്പം
പുതിയൊരു ലോകം കാണാം!

തീരത്തു ചേർന്നു മയങ്ങാം
തെന്നലിനൊപ്പം ഉണരാം
പുലരിയിൽ വീട്ടിൽ മടങ്ങാം
പുതുമഴപ്പാട്ടു പാടാം!

രചന: ജീ ആർ കവിയൂർ
18 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം