നിലാവിൻ നൊമ്പരം
നിലാവിൻ നിഴലിൽ
നിലാവിൻ നിഴലിൽ
പല്ലവി
നിലാവിൻ നിഴലിൽ ഇളംകാറ്റ് മൂളിയകന്നു,
നിമ്നോന്നതങ്ങളിൽ കുളിർ പകർന്നു,
നെഞ്ചിലെ ചൂടേറ്റു മെല്ലെ മയങ്ങുന്നു,
നിദ്ര മിഴികളിൽ സ്വപ്നം നിറച്ചുനിന്നു.
ചരണം 1
പട്ടുമെത്തമേൽ ഒളിമിന്നി ഇന്ദുശോഭ,
പതിയെ വരച്ചിട്ടു അനുരാഗചിത്രം,
അരികിലെ മൗനത്തിൽ അറിയാത്ത ഭാവം,
അറിയാതെ പടരുന്നു ലഹരാനുഭൂതി.
ചരണം 2
ചാരിയ ജാലകത്തിൻ ചാരത്തിരുന്നപ്പോൾ,
ചന്ദനഗന്ധമായ് തെന്നലണഞ്ഞു,
വാക്കുകൾ മാഞ്ഞൊരു നിമിഷത്തിൽ പോലും,
ശ്വാസനിശ്വാസത്തിൻ താളത്തിൽ ഹൃദയമിടിപ്പറിഞ്ഞു.
ചരണം 3
മുടിയിഴ തഴുകിയ മന്ദമാരുതനിൽ,
മൃദുലമാം പുളകങ്ങൾ പൂവിട്ടുണർന്നു,
അരികിൽ ഒഴുകുന്ന നിശ്വാസതാളം,
അർധരാത്രിയുടെ സംഗീതമായ് മാറി.
ചരണം 4
വെൺമുകിൽ മറയ്ക്കുന്ന പൂർണചന്ദ്രനെപ്പോൽ,
വികാരങ്ങൾ മൂടിയ സുന്ദരനിമിഷം,
കാലവും മൗനവും കൈകോർത്തുറങ്ങവേ,
കിനാവിന്റെ വാതിൽ പതിയെ തുറന്നു.
അവസാന ചരണം
സ്വപ്നത്തിൽ പൂത്തൊരു രഹസ്യവസന്തം,
സ്വർഗീയമാം സുഖമായ് ഉള്ളിൽ നിറഞ്ഞു,
സൂര്യകിരണങ്ങൾ കണ്ണിൽ വീണുണർത്തി,
പുലരിവെളിച്ചത്തിൽ മെല്ലെ ഉണർന്നു.
രചന: ജീ ആർ കവിയൂർ
17 10 2026
( തിരുവല്ല, കവിയൂർ)
Comments