അണഞ്ഞുപോകും ദീപം

അണഞ്ഞുപോകും ദീപം
ഒരിക്കൽ ദീപം തെളിഞ്ഞെന്നാൽ, എന്നും കത്തിക്കൊണ്ടിരിക്കുമോ? ഒരിക്കൽ പ്രണയം വിരിഞ്ഞെന്നാൽ, എന്നും മനസ്സിൽ പൂത്തുനിൽക്കുമോ?

ഒരുനാൾ ചേർന്ന കൈകൾ പോലും, പിന്നൊരുനാൾ അകന്നുപോകാം, ഒരുനാളിൽ മധുരമായ ഓർമ്മ, കാലമെത്തുമ്പോൾ മാഞ്ഞുപോകാം.

മനസ്സിൽ പൂത്തൊരു പ്രണയവും, കാലം മാറുമ്പോൾ കൊഴിഞ്ഞുപോകാം, നെഞ്ചിൽ ചേർത്തൊരു സ്വപ്നം പോലും, നേരം മാറുമ്പോൾ തകർന്നുപോകാം.

കണ്ണിൽ നിറഞ്ഞൊരു സ്നേഹവും, കണ്ണുനീരായി ഒഴുകിപ്പോകാം, ഒന്നായി കണ്ടൊരു ജീവിതവും, രണ്ടു വഴികളിൽ പിരിഞ്ഞുപോകാം.

എങ്കിലും ജീവിതവഴികളിൽ, പുതിയൊരു പുലരി വന്നുചേരും, മുറിവേറ്റുള്ളൊരു ഹൃദയത്തിലും, പുതിയൊരു സ്നേഹം പൂത്തുലയും.

രചന: ജീ ആർ കവിയൂർ
15 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം