ചിരിയുടെ ശവപ്പെട്ടി

ചിരിയുടെ ശവപ്പെട്ടി

ചുണ്ടിലൊരു പുഞ്ചിരി പൂത്തുനിൽക്കുമ്പോൾ,
ചങ്കിലൊരു നോവു പുകയുന്നുവല്ലോ,
കണ്ണീരൊളിപ്പിച്ചു മുഖംമൂടിയണിഞ്ഞ്,
കാലത്തിൻ വഴിയിൽ നടന്നിടുന്നു പലരും.

ആൾക്കൂട്ടമധ്യേ ഒറ്റയ്ക്കിരുന്ന്,
ആരോടും പറയാതെ നീറുന്ന മനസ്സ്,
തമാശകൾ ചൊല്ലി ലോകത്തെ ചിരിപ്പിച്ചും,
തനിക്കായ് കരയാൻ തുണയില്ലാത്തവർ.

രാവിന്റെ യാമങ്ങൾ സാക്ഷിയായ് നിൽക്കേ,
തലയിണ നനയ്ക്കും നിശ്ശബ്ദ ദുഃഖം,
പുറമേ തെളിയുന്ന വർണപ്പകിട്ടിൽ,
അകമേ തകരുന്ന ജീവിതങ്ങൾ ഏറെ.

അന്ത്യയാത്രയിൽ പൂക്കളുമായ്
അരികത്തു നിൽക്കാൻ ആയിരം പേരുണ്ടാകും;
ജീവിതവഴിയിൽ തളർന്നുവീഴുമ്പോൾ,
ഒരു കൈത്താങ്ങായ് ആരെങ്കിലും വേണം!

ജീ ആർ കവിയൂർ 
24 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം