തുണ മറന്ന മനുഷ്യൻ

തുണ മറന്ന മനുഷ്യൻ
അന്ധനായൊരാൾക്കു കാഴ്ച കിട്ടിയാൽ കൈയിലെ വടിയെ വലിച്ചെറിയാം പക്ഷേ, തുണയായ് കൂടെ നടന്നതിനെ പാഴെന്നു കാണുന്നതല്ലേ വേദന...

ഇരുളിന്റെ വഴിയിൽ തുണയായ് നിന്നു ഇടറാതെ നടത്തിയത് ആ വടിയല്ലേ കാഴ്ച കിട്ടിയ നിമിഷം മറന്നുപോയാൽ കഴിഞ്ഞ കാലത്തിൻ വിലയെന്തല്ലേ...

ആവശ്യമുള്ളപ്പോൾ ചേർത്തുപിടിക്കും ആപത്തു വന്നാൽ കൈതാങ്ങു തേടും ആവശ്യം തീർന്നാൽ അകന്നുപോകും അന്നത്തെ നന്മകളെല്ലാം മറന്നുപോകും...

തുണച്ചവരെയെന്നും ഓർത്തുവെക്കണം തളരുന്ന നേരത്തു ചേർത്തുനിർത്തണം നന്മ ചെയ്തവരെ മറക്കരുതാരും നന്ദിയുള്ള മനസ്സാണ് മനുഷ്യധർമ്മം...

രചന: ജീ ആർ കവിയൂർ
17 10 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം