ഉപ്പുപോലെ ഒരു ജീവിതം
ഉപ്പുപോലെ ഒരു ജീവിതം
സ്വന്തം വില കാത്തുസൂക്ഷിക്കണം, ഉപ്പുപോലെ ജീവിതം നയിക്കണം, അമിതമായാൽ ആരും വേണ്ടെന്നു പറയും, ഇല്ലാതെയായാൽ കുറവ് അറിയും.
ആരെയും വേദനിപ്പിക്കരുത്, ആർക്കും അടിമയാകരുത്, സ്നേഹം നൽകി ചേർത്തുനിർത്തണം, സ്വന്തം ആത്മാഭിമാനം കാക്കണം.
ആവശ്യം കഴിഞ്ഞാൽ മറക്കുന്നവരുണ്ട്, കാര്യം കഴിഞ്ഞാൽ അകലുന്നവരുണ്ട്, അവർക്കുവേണ്ടി സ്വയം മറക്കാതെ, സ്വന്തം വില തിരിച്ചറിയണം.
കൂടെ നിൽക്കുന്ന മനസ്സുകൾ വേണം, കണ്ണീരൊപ്പുന്ന കരങ്ങൾ വേണം, നമ്മളില്ലെങ്കിൽ കുറവറിയുന്ന, നന്മ നിറഞ്ഞൊരു ജീവിതം വേണം.
രചന: ജീ ആർ കവിയൂർ
18 10 2026
( തിരുവല്ല, കവിയൂർ)
Comments