താരാട്ടുപാട്ട്

താരാട്ടുപാട്ട്
ഉറങ്ങൂ ഉറങ്ങൂ പൊന്നോമനേ
ഉയിരിൻ നിലാവേ, നീ ഉറങ്ങൂ

പൂവിതൾ പോലൊരു പൊൻമുഖമേ
പുഞ്ചിരി തൂകും നിലാവഴകേ
കണ്ണുകൾ പൂട്ടി നീയുറങ്ങൂ
കാർമുകിൽ മടിയിൽ മയങ്ങൂ

ഉറങ്ങൂ ഉറങ്ങൂ പൊന്നോമനേ
ഉയിരിൻ നിലാവേ, നീ ഉറങ്ങൂ

കാറ്റിന്റെ കൈകൾ തലോടിടുന്നു
കാട്ടിലെ പൂക്കൾ ചിരിച്ചിടുന്നു
കിളികളുടെ പാട്ടും നിലച്ചുവല്ലോ
കിനാവുകൾ നിന്നെ വിളിച്ചുവല്ലോ

ഉറങ്ങൂ ഉറങ്ങൂ പൊന്നോമനേ
ഉയിരിൻ നിലാവേ, നീ ഉറങ്ങൂ

അമ്മതൻ നെഞ്ചിൽ ചായുറങ്ങൂ
അമ്പിളിത്തോണിയിൽ നീന്തിയുറങ്ങൂ
മുത്തുമണിക്കിനാവുകൾ കാണൂ
മുറ്റത്തെ പൂക്കളെ സ്വപ്നം കാണൂ

ഉറങ്ങൂ ഉറങ്ങൂ പൊന്നോമനേ
ഉയിരിൻ നിലാവേ, നീ ഉറങ്ങൂ

നാളെയൊരു പൂവായ് നീ വിരിയൂ
നന്മയുടെ വഴിയിൽ മുന്നേറൂ
സ്നേഹത്തിൻ ലോകത്തു രാജാവായ്
സന്തോഷം നിറയ്ക്കും മകനായ്

ഉറങ്ങൂ ഉറങ്ങൂ പൊന്നോമനേ
ഉയിരിൻ നിലാവേ, നീ ഉറങ്ങൂ


ജീ ആർ കവിയൂർ 
20 10 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം