കരുതലിന്റെ കൈയൊപ്പ്
കരുതലിന്റെ കൈയൊപ്പ്
വാക്കുകൾ മുറിവുകൾ തീർക്കുമ്പോൾ,
മൗനം മരുന്നായ് മാറിടുന്നു;
തളരുന്ന നേരത്തു താങ്ങായെത്തും,
കരുതലിൻ സ്പർശം കാവലാകുന്നു.
വിലകൂടിയ സമ്മാനങ്ങളിലല്ല,
വിടരുന്ന സ്നേഹം തെളിയുന്നത്;
വിതുമ്പുന്ന മിഴികൾ തുടയ്ക്കുമ്പോഴാണ്,
ഹൃദയങ്ങൾ തമ്മിൽ ചേരുന്നത്.
വീണുപോകുമ്പോൾ കൈതരുന്നവർ,
വിജയവേളയിൽ കൂടെ നിൽക്കുന്നവർ;
ഇരുളിന്റെ വഴിയിൽ വെളിച്ചമാകുന്നവർ,
ജീവിതപുണ്യത്തിൻ അടയാളങ്ങളാണ്.
കാലം മായ്ക്കാത്ത കൈയൊപ്പാണത്,
കണ്ണീരൊപ്പിയൊരു കരുതലിന്റെ മുദ്ര;
ലോകം മറന്നാലും മറക്കില്ലൊരിക്കലും,
തകർന്ന മനസ്സിനെ ചേർത്ത കൈകൾ.
ജീ ആർ കവിയൂർ
24 10 2026
( തിരുവല്ല, കവിയൂർ)
Comments