വെളിച്ചം വേണ്ടിടത്ത്

വെളിച്ചം വേണ്ടിടത്ത്
ത്യാഗങ്ങൾ ചെയ്യണം ആവശ്യമുള്ളിടത്ത്, സ്നേഹം പകരണം വേദനിക്കുന്നിടത്ത്, പാഴായി തീരരുത് ജീവിതത്തിൻ നന്മകൾ, വേണം തിരിച്ചറിയാൻ ഓരോ മനസ്സുകൾ.

പകലിൽ മെഴുകുതിരി കത്തിച്ചാൽ എന്തേ, വെറുതെ ഉരുകി തീരുകയല്ലേ, ഇരുളിൻ കറുപ്പിനെ മായ്ക്കുവാനാവില്ല, വെളിച്ചത്തിൻ വിലയുമറിയുവാനാവില്ല.

അർഹതയുള്ളിടത്ത് സഹായം നൽകണം, ആവശ്യമുള്ളവർക്കു തണലായ് മാറണം, വിത്തുകൾ വിതയ്ക്കണം ഫലമുള്ള മണ്ണിൽ, സ്വപ്നങ്ങൾ പൂക്കട്ടെ സ്നേഹത്തിൻ തണലിൽ.

ജീവിതം നൽകുന്ന പാഠങ്ങൾ ഓർക്കാം, വിവേകത്തിൻ വഴിയിൽ മുന്നേറി നീങ്ങാം, വ്യർത്ഥമായ ത്യാഗങ്ങൾ മാറ്റിവെച്ചീടാം, വെളിച്ചം വേണ്ടിടത്ത് ദീപമായ് മാറാം.

ജീ ആർ കവിയൂർ 
19 10 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം