ജീവിതത്തിൽ ഓർക്കേണ്ട സത്യങ്ങൾ

ജീവിതത്തിൽ ഓർക്കേണ്ട സത്യങ്ങൾ
ഏകനായി നടക്കാൻ പഠിക്കണം,
ഇടറാതെ മുന്നേറാൻ ശീലിക്കണം,
തുണയായവർ വഴിപിരിഞ്ഞാലും,
സ്വന്തം കരുത്തിൽ വിശ്വസിക്കണം.

നൊമ്പരത്തിലും പുഞ്ചിരിക്കണം,
കണ്ണുനീർ ഉള്ളിലൊതുക്കണം,
ദുഃഖങ്ങൾ മനസ്സിനെ മൂടിയാലും,
പ്രത്യാശയുടെ ദീപം തെളിക്കണം.

കർമ്മത്തിൽ വിശ്വാസം പുലർത്തണം,
അധ്വാനത്തെ കൂട്ടാളിയാക്കണം,
വിധിയെ പഴിച്ചിരിക്കാതെ,
വിജയപാതയിൽ മുന്നേറണം.

ആരോഗ്യം അമൂല്യനിധിയായി കാക്കണം,
മാതാപിതാക്കളെ ആദരിക്കണം,
അവരുടെ സ്നേഹവും അനുഗ്രഹവും,
ജീവിതവഴിയിൽ വെളിച്ചമാകണം.

രചന: ജീ ആർ കവിയൂർ
 15-10-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം