നീ പാടും പാട്ടിൽ

നീ പാടും പാട്ടിൽ
പല്ലവി

നീ പാടും പാട്ടിൽ പ്രേമസംഗീതം
കുയിൽപ്പാട്ടിൻ മധുരമാം ഗീതം
കാണുന്നു നിൻ ചാരുത ഞാൻ
മയിൽപ്പീലി വിടർത്തും നിൻ നടനത്തിൽ 

നിൻ ചിരിയിൽ വിരിഞ്ഞു സൗഗന്ധികം
എൻ സ്വപ്നത്തിൽ നീയൊരു പൂനിലാവ്

ചരണം 1

പൂവിതളിൽ മഞ്ഞുതുള്ളി തൂകുമ്പോൾ
പൂങ്കാറ്റു നിന്നെ തഴുകുമ്പോൾ
നിൻ മിഴികളിൽ പ്രണയകാവ്യം
എൻ ഹൃദയത്തിൽ മധുരഭാവം

ആവർത്തന പല്ലവി

നീ പാടും പാട്ടിൽ പ്രേമസംഗീതം
കുയിൽപ്പാട്ടിൻ മധുരമാം ഗീതം

ചരണം 2

നിലാവുദിക്കും പൂനിലാരാവിൽ
നീയരികിൽ വരും നേരം
കൈകോർത്തു നാം നടക്കുമ്പോൾ
കിനാവുകൾ പൂത്തുലയും

ആവർത്തന പല്ലവി

നീ പാടും പാട്ടിൽ പ്രേമസംഗീതം
കുയിൽപ്പാട്ടിൻ മധുരമാം ഗീതം

ചരണം 3

ആമ്പൽപ്പൂ വിരിയും തീരത്തിൽ
തെന്നലാടും സന്ധ്യാനേരത്തിൽ
ജന്മം തോറും നീയെൻ പ്രിയനായി
എൻ പ്രേമഗീതം നിനക്കായി പാടും

ആവർത്തന പല്ലവി

നീ പാടും പാട്ടിൽ പ്രേമസംഗീതം
കുയിൽപ്പാട്ടിൻ മധുരമാം ഗീതം


ജീ ആർ കവിയൂർ 
25 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം