പ്രതിസന്ധികളിൽ വിരിയുന്ന വിജയം

പ്രതിസന്ധികളിൽ വിരിയുന്ന വിജയം
ഇരുളിന്റെ ഗർഭത്തിൽ കിടന്നിട്ടല്ലോ
കരിക്കിനും തിളക്കമേറിവന്നത്,
തീയിൽ വെന്തുരുകിയിട്ടല്ലോ
പൊന്നിൻ വില തെളിഞ്ഞുവന്നത്.

ജീവിതവഴിയിലെ തീച്ചൂളയിൽ
വെന്തുരുകാൻ നീ ഭയപ്പെടേണ്ട,
കണ്ണുനീർ വീണ നിൻ മണ്ണിൽ
വിജയത്തിൻ വിത്തുകൾ മുളയ്ക്കും.

തോൽവികൾ നിന്നെ തളർത്തിടുമ്പോൾ
തളരാതെ നീ മുന്നേറണം,
വീണുപോയാലും എഴുന്നേറ്റു നീ
പുതുവഴികൾ തേടിപ്പോകണം.

ചരിത്രം രചിച്ച മഹാരഥന്മാർ
കഷ്ടപ്പാടിൽ വളർന്നവരാണ്,
തടസ്സങ്ങളെ മറികടന്നവർ
വിജയശില്പികളായവരാണ്.

ജീ ആർ കവിയൂർ 
23 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം