നിന്റെ സമയം വരാനിരിക്കുന്നു

നിന്റെ സമയം വരാനിരിക്കുന്നു
തളർന്നുപോയാൽ അൽപ്പനേരം വിശ്രമിക്കൂ,
തകർന്നുപോകാതെ വീണ്ടും മുന്നേറൂ,
സ്വപ്നങ്ങൾ വിറ്റിട്ട് വഴിമാറിടല്ലേ,
വിജയത്തിൻ പാതയിൽ പതറിടല്ലേ.

ഇന്നത്തെ ഇരുളും മാഞ്ഞുപോകും,
നാളെയൊരു പുലരി വിരിഞ്ഞുവരും,
പ്രതിസന്ധികളെ ധൈര്യത്താൽ നേരിടൂ,
പ്രതീക്ഷയുടെ ദീപം കെടാതെ കാക്കൂ.

പരിഹസിച്ചവർ തടസ്സം തീർത്താലും,
പരാജയമെന്നോർത്ത് തളർത്തിയാലും,
ഉറച്ച മനസ്സോടെ മുന്നേറിടുകിൽ,
ഒരുനാൾ നിൻ വിജയഗാഥ പാടും.

തോൽവിയിലല്ല ജീവിതം അവസാനിക്കുന്നത്,
തോറ്റെന്നു കരുതി പിന്മാറരുത്,
ഇടറിവീണാലും തളരാതെ എഴുന്നേൽക്കൂ,
നിനക്കുള്ള കാലം വരാനിരിക്കുന്നു.

ജീ ആർ കവിയൂർ 
24 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം