ആവശ്യമുണ്ട് ഇനിയും

ആവശ്യമുണ്ട് ഇനിയും
ജീവിതമേ, മെല്ലെ നീയീ വഴിയിലൂടെ പോകൂ,
തീർക്കുവാനുണ്ടിനിയും കടങ്ങൾ പലതും നോക്കൂ,
മായ്ക്കുവാനുണ്ടിനിയും മനസ്സിലെ നോവുകൾ,
ചെയ്തുതീർക്കുവാനുണ്ടിനിയും കടമകൾ പലതും.

വേഗത്തിൽ നീ നടന്നപ്പോൾ പിണങ്ങിയവർ ഏറെ,
വഴിയരികിൽ കൈവിട്ടുപോയ ബന്ധങ്ങൾ ഏറെ,
പിണങ്ങിയ മനസ്സുകളെ ചേർത്തുപിടിക്കണം,
കരയുന്ന മിഴികളിൽ പുഞ്ചിരി വിരിയിക്കണം.

ചേർന്ന ചില ബന്ധങ്ങൾ പാതിവഴിയിൽ മാഞ്ഞു,
ചേരാനിരുന്ന ബന്ധങ്ങൾ കാലത്തോടൊപ്പം അകന്നു,
മുറിവേറ്റ ഹൃദയത്തിൽ സാന്ത്വനം പകരണം,
തകർന്നുപോയ സ്വപ്നങ്ങൾക്ക് നിറമേകി നിറയണം.

തീരാത്ത മോഹങ്ങൾ ഇനിയുമേറെ ബാക്കി,
ചെയ്തുതീർക്കാൻ കാര്യങ്ങൾ ഇനിയുമേറെ ബാക്കി,
ജീവിതമാം കടംകഥ അഴിച്ചെടുക്കണം,
തളരാതെ മുന്നോട്ടുള്ള വഴികൾ തേടണം.

ഒടുവിലൊരു നാൾ ഈ ശ്വാസം നിലയ്ക്കും,
നേടിയതും നഷ്ടവും മണ്ണിൽ മറയും,
പിടിവാശിക്കുഞ്ഞുമനസ്സിനോടു പറയണം,
പോയകാലം തിരികെ വരില്ലെന്നറിയണം.

ജീ ആർ കവിയൂർ 
22 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം