നവമി നാളിൽ(ദേവീഭക്തിഗാനം)
നവമി നാളിൽ
(ദേവീഭക്തിഗാനം)
നവമി നാളിൽ നാദസ്വരൂപിണി നാമം ജപിക്കാം ഭക്തിയോടെ നവദുർഗ്ഗാ ഭഗവതിയമ്മേ ശരണം വിളിക്കാം സ്നേഹത്തോടെ
അമ്മേ ശരണം, ദുർഗ്ഗേ ശരണം
ആദിപരാശക്തേ, ദേവി ശരണം!
ദുഷ്ടതയകറ്റും ദുർഗ്ഗാദേവി ധർമ്മവഴിയിൽ നയിച്ചിടുമേ അജ്ഞാനമകറ്റും ജ്ഞാനപ്രദായിനി അനുഗ്രഹമരുളും ജഗദംബികേ
അമ്മേ ശരണം, ദുർഗ്ഗേ ശരണം
ആദിപരാശക്തേ, ദേവി ശരണം!
ആയുധമേന്തും ആദിപരാശക്തി അധർമ്മനിഗ്രഹം ചെയ്തീടുമേ വിജയദശമിക്കായ് വഴിയൊരുക്കും വിദ്യാവെളിച്ചം പകർന്നീടുമേ
അമ്മേ ശരണം, ദുർഗ്ഗേ ശരണം
ആദിപരാശക്തേ, ദേവി ശരണം!
സങ്കടമകറ്റും ശൈലപുത്രിയേ സൗഭാഗ്യമേകും മഹേശ്വരിയേ നന്മകൾ പൂക്കും മനസ്സുകളിലെല്ലാം നിത്യശാന്തി നിറച്ചീടണേ
അമ്മേ ശരണം, ദേവി ശരണം ആദിപരാശക്തേ, ദേവി ശരണം!
രചന: ജീ ആർ കവിയൂർ
18 10 2026
( തിരുവല്ല, കവിയൂർ)
Comments