നിലാവിന്റെ നെഞ്ചിൽ നീ

നിലാവിന്റെ നെഞ്ചിൽ നീ
നിലാവിന്റെ നെഞ്ചിൽ നീ ചായുമ്പോൾ, നിലാവട്ടം പൂത്തുവോ രാവിൽ… നിനക്കായി കാത്തെൻ മനം തേടുമ്പോൾ, നറുമണം പടരുന്ന നേരം…

മിഴിയോടു മിഴി ചേർന്ന നേരത്ത്, മൗനവും പാട്ടായി മാറി… അരികത്തു നീയൊരു പൂവായ് നിൽക്കെ, അറിയാതെ മോഹങ്ങൾ പൂത്തു…

നിന്റെ കവിളിലെ ചന്ദനനിറവും, നിശ്വാസമേറ്റൊരു പൂങ്കാറ്റും… എന്നിലെ പ്രണയത്തിൻ വീണാതന്ത്രിയിൽ, എന്നെന്നും മീട്ടുന്ന രാഗം…

നിലാവിന്റെ നെഞ്ചിൽ നീ ചായുമ്പോൾ, നിലാവട്ടം പൂത്തുവോ രാവിൽ… നിനക്കായി കാത്തെൻ മനം തേടുമ്പോൾ, നറുമണം പടരുന്ന നേരം…

മുടിയിഴ നീങ്ങുന്ന നേരം പതുക്കെ, മുഖമൊന്നു കാണാൻ കൊതിച്ചു… മധുരമാം ചുണ്ടിലെ പുഞ്ചിരി കാണേ, മറന്നുപോയ് ലോകമൊന്നാകെ…

നിന്റെ കൈവിരൽ തൊട്ടപ്പോൾ ഉള്ളിൽ, നൂറായിരം പൂക്കൾ വിരിഞ്ഞു… ഒരു വാക്കു മിണ്ടാതെ നീയെൻ അരികിൽ, ഒരായിരം സ്വപ്നം തെളിഞ്ഞു…

പൂവിതൾ ചുണ്ടിലെ തേൻനിലാവിൽ, പ്രണയത്തിൻ ദാഹം നിറഞ്ഞു… നിന്റെ മാറിലെ ചൂടിൽ അലിഞ്ഞു, എൻ ഹൃദയം ഗാനം പൊഴിച്ചു…

പുലരുവോളം നീയെൻ അരികിൽ, പുതുമഴയായ് പെയ്തു നിൽക്കൂ… ഈ രാവു തീരും നിമിഷം വരെയും, എന്നാത്മാവിൽ നീ നിറയൂ…

നിലാവിന്റെ നെഞ്ചിൽ നീ ചായുമ്പോൾ, നിലാവട്ടം പൂത്തുവോ രാവിൽ… നിനക്കായി കാത്തെൻ മനം തേടുമ്പോൾ, നറുമണം പടരുന്ന നേരം…

രചന: ജീ ആർ കവിയൂർ
16 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം