ശരണം ഗണപതിദേവാ...
ശരണം ഗണപതിദേവാ...
പല്ലവി
കറുകപ്പുല്ലാൽ കനിയും കരിമുഖനേ,
കരുണ ചൊരിയണേ ഗജമുഖാ,
ഒരു നുള്ളു കറുക ഞാൻ കാഴ്ചവെച്ചിടുമ്പോൾ,
ഉരുകുന്നു ഉള്ളം നിൻ തിരുനടയിൽ...
വിഘ്നങ്ങൾ നീക്കുന്ന വിനായകാ,
വിജയങ്ങൾ നൽകണേ ഗണനായകാ,
തുമ്പിക്കൈയാലെന്നെ തഴുകണേ ദേവാ,
തൃപ്പാദം ശരണം ഗണപതിദേവാ...
ചരണം 1
മണ്ണിൽ മുളച്ചൊരു പുൽനാമ്പിൽ പോലും,
മഹിമകൾ നിറച്ചവനല്ലോ നീ,
പൊന്നും മണിയും ഞാൻ കൊണ്ടുവന്നില്ല,
പുണ്യമായ ഭക്തിയുമായ് വന്നൂ ഞാൻ...
കൈകൂപ്പി നിൽക്കുന്ന ഭക്തന്റെ മുന്നിൽ,
കനിവോടെ നിൽക്കുന്ന കരുണാമയാ,
കറുകപ്പുല്ലിന്റെ തുമ്പിലെ മഞ്ഞിൽ,
കാണുന്നു നിൻ ദിവ്യരൂപം ഞാൻ...
പല്ലവി
കറുകപ്പുല്ലാൽ കനിയും കരിമുഖനേ,
കരുണ ചൊരിയണേ ഗജമുഖാ,
ചരണം 2
അനലാസുരന്റെ ജ്വാലയണയ്ക്കാൻ,
അരുളിന്റെ തണലായ് കറുക വന്നൂ,
പുരാണകഥകൾ പാടുന്ന നാവിൽ,
പുണ്യനാമം നിറയുന്നു നിൻപേരേ...
ചെറുതെന്നു ലോകം കരുതുന്ന പുല്ലിൽ,
ചൈതന്യമേകുന്ന മഹിമയുണ്ടേ,
ചെറുതല്ല ഭക്തി, ചെറുതല്ല സ്നേഹം,
ചിത്തത്തിൽ വാഴണേ സിദ്ധിവിനായകാ...
ചരണം 3
തുടങ്ങുന്ന കാര്യങ്ങൾ വിജയിക്കുവാനും,
തുണയായ് വരണേ ഗണപതിയേ,
തളരുന്ന നേരത്തു ധൈര്യം പകരാൻ,
താമരഹൃദയത്തിൽ വാഴണേ നീ...
മൂഷികവാഹനാ മോദകപ്രിയാ,
മൂലാധാരത്തിൽ വിളങ്ങും ദേവാ,
കറുകപ്പുല്ലിന്റെ കാഴ്ചയുമായ്,
കോടി നമസ്കാരം ഗണപതിയേ...
അവസാന പല്ലവി
കറുകപ്പുല്ലാൽ കനിയും കരിമുഖനേ,
കരുണ ചൊരിയണേ ഗജമുഖാ,
ഒരു നുള്ളു കറുക ഞാൻ കാഴ്ചവെച്ചിടുമ്പോൾ,
ഉരുകുന്നു ഉള്ളം നിൻ തിരുനടയിൽ...
വിഘ്നങ്ങൾ നീക്കുന്ന വിനായകാ,
വിജയങ്ങൾ നൽകണേ ഗണനായകാ,
തുമ്പിക്കൈയാലെന്നെ തഴുകണേ ദേവാ,
തൃപ്പാദം ശരണം ഗണപതിദേവാ...
കറുകപ്പുല്ലാൽ കനിയും കരിമുഖനേ,
കരുണ ചൊരിയണേ ഗജമുഖാ,
രചന: ജീ ആർ കവിയൂർ
15-10-2026
(തിരുവല്ല, കവിയൂർ)
Comments