അരികിലെത്തിയവർ അകലുമ്പോൾ…
അരികിലെത്തിയവർ അകലുമ്പോൾ…
അരികിലെത്തുന്നവർ അകന്നുപോകുന്നു,
ഒടുവിൽ തനിച്ചായ് നാം ശേഷിക്കുന്നു…
ഹൃദയത്തിലെ മുറിവുകൾ ആരോടു ചൊല്ലും,
തലോടാൻ വന്നവരും നോവേൽപ്പിക്കുന്നു…
ചിരിയുടെ പിന്നിലെ കണ്ണീർ കാണാതെ,
മൗനത്തിൻ വേദനയറിയാതെ…
സ്വന്തമെന്നോതിയ ബന്ധങ്ങൾ പോലും,
കാലത്തിൻ വഴിയിൽ മറഞ്ഞുപോകുന്നു…
വിശ്വാസപ്പൂക്കൾ കരിഞ്ഞുവീഴുമ്പോൾ,
പ്രതീക്ഷതൻ നിറങ്ങൾ മാഞ്ഞുപോകുമ്പോൾ…
കണ്ണുനീർ തുടയ്ക്കാൻ ആരുമില്ലാതെ,
നൊമ്പരരാത്രികൾ നീണ്ടുപോകുന്നു…
എങ്കിലും പുലരിയുടെ വെളിച്ചം തെളിയും,
തകർന്ന ഹൃദയത്തിലും സ്വപ്നം വിരിയും…
അകലുന്നവരെയോർത്ത് തളരേണ്ട നീ,
നിന്നെ നീ സ്നേഹിച്ച് മുന്നേറുക നീ…
രചന: ജീ ആർ കവിയൂർ
15-10-2026
(തിരുവല്ല, കവിയൂർ)
Comments